ad
Deshabhimani

ആൻസെലോട്ടി ബ്രസീലിലെത്തി

Carlo Ancelotti
avatar
Sports Desk

Published on May 27, 2025, 04:31 AM | 1 min read


റിയോ ഡി ജനീറോ

ബ്രസീൽ ഫുട്ബോളിൽ ചരിത്രം കുറിക്കാൻ കാർലോ ആൻസെലോട്ടിയെത്തി. കഴിഞ്ഞ ദിവസമാണ്‌ ആൻസെലോട്ടി റിയോ ഡി ജനീറോയിൽ എത്തിയത്‌. ബ്രസീലിന്റെ ആദ്യ വിദേശ പരിശീലകനാണ്‌ ഇറ്റലിക്കാരൻ. കുടുംബാംഗങ്ങൾ, സഹപരിശീലകർ എന്നിവർക്കൊപ്പമാണ്‌ അറുപത്തഞ്ചുകാരൻ എത്തിയത്‌.


അടുത്ത മാസം നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളാണ്‌ ബ്രസീലിൽ ആൻസെലോട്ടിയുടെ ആദ്യ ചുമതല. ഇക്വഡോർ, പരാഗ്വേ ടീമുകൾക്കെതിരെയാണ്‌ മത്സരങ്ങൾ.


സ്‌പാനിഷ്‌ ക്ലബ് റയൽ മാഡ്രിഡിൽനിന്നുള്ള വികാരനിർഭരമായ യാത്രയയപ്പിനുശേഷമായിരുന്നു ആൻസെലോട്ടിയുടെ വരവ്‌. ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ്‌ സമീർ ഷൗദ്‌ പുതിയ പരിശീലകനെ ഔദ്യോഗികമായി അവതരിപ്പിച്ചു. ഞായറാഴ്‌ചയായിരുന്നു പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home