ad
Deshabhimani

ആൻസെലോട്ടി ബ്രസീൽ കോച്ച്‌

Carlo Ancelotti
avatar
Sports Desk

Published on May 13, 2025, 12:00 AM | 1 min read


മാഡ്രിഡ്‌

കാർലോ ആൻസെലോട്ടിയെ ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീം പരിശീലകനായി പ്രഖ്യാപിച്ചു. അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പുവരെയാണ്‌ കാലാവധി. നിലവിൽ റയൽ മാഡ്രിഡിന്റെ കോച്ചായ അറുപത്തഞ്ചുകാരൻ 26ന്‌ ചുമതലയേൽക്കും. റെക്കോഡ്‌ പ്രതിഫലമാണ്‌ ഇറ്റലിക്കാരന്‌ നൽകുന്നതെന്നാണ്‌ വിവരം. ജൂൺ ആറിന്‌ ഇക്വഡോറുമായുള്ള ലോകകപ്പ്‌ യോഗ്യതാ മത്സരത്തോടെ അരങ്ങേറും. 1965നുശേഷം ആദ്യമായാണ്‌ ബ്രസീൽ ഒരു വിദേശ പരിശീലകനെ നിയമിക്കുന്നത്‌. ക്ലബ്‌ ഫുട്‌ബോളിൽ എല്ലാ ട്രോഫികളും നേടിയ ആൻസെലോട്ടി ഇതാദ്യമായാണ്‌ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്‌.


ആൻസെലോട്ടി വിടപറയുന്നതോടെ മുൻതാരം സാബി അലോൺസോ റയൽ പരിശീലകനാകും. 2028വരെയാണ്‌ കരാർ. ജൂണിൽ നടക്കുന്ന ഫിഫ ക്ലബ്‌ ലോകകപ്പിൽ സ്ഥാനമേൽക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home