യുണൈറ്റഡിന് വീണ്ടും വൻതോൽവി; ബ്രെന്റ്‌ഫോഡിന് മുന്നിൽ സ്വന്തം തട്ടകത്തിലും വീണു

Photo Credit: X/Brentford
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് സ്വന്തം തട്ടകത്തിലും നാണംകെട്ട തോൽവി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രെന്റ്‌ഫോഡ് യുണൈറ്റഡിനെ തകർത്തത്. ഇതോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ പത്താം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിക്കാനായില്ല.
19-ാം മിനിറ്റിലും 32-ാം മിനിറ്റിലും വിൽസൺ ബ്രെന്റ്‌ഫോഡിനായി ഗോൾനേടി. 82–ാം മിനിറ്റിൽ കോർണറിൽനിന്ന് ക്രിസ്റ്റോഫർ ആയർ മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ കെവിൻ ഷാഡെ പട്ടിക പൂർത്തിയാക്കി. 1937നുശേഷം ഓൾഡ് ട്രാഫോഡിൽ ബ്രെന്റ്‌ഫോഡിന്റെ ആദ്യ ജയമാണിത്.
ജയത്തോടെ ബ്രെന്റ്‌ഫോഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. 12 മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള യുണൈറ്റഡ് 19–ാം സ്ഥാനത്താണ്.









0 comments