print edition കാനറികൾക്ക് 3–1ന്റെ മിന്നുംജയം: ക്രൊയേഷ്യയെ തകർത്ത് ബ്രസീൽ

ഒർലാൻഡോ: കരുത്തുകാട്ടി ബ്രസീൽ. ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യയെ 3–1ന് തകർത്തു. ഖത്തർ ലോകകപ്പ് ക്വാർട്ടറിലേറ്റ തോൽവിക്ക് കണക്കും തീർത്തു. ഡാനിലോ, ഇഗർ തിയാഗോ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ കാനറിപ്പടയ്‌ക്കായി ഗോളടിച്ചു. ഐഗറിന്റെയും ഡാനിലോയുടെയും ആദ്യ ബ്രസീൽ ഗോളാണിത്. ലൊവ്‌റോ മയെറാണ് ക്രൊയേഷ്യയുടെ ആശ്വാസം കണ്ടത്.
അവസാന കളിയിൽ ഫ്രാൻസിനോട് 2–1ന് തോറ്റെത്തിയ ബ്രസീൽ മികച്ച കളി പുറത്തെടുത്തു. ലോകകപ്പിന്റെ പരിശീലന മത്സരത്തിൽ മെയ് 31ന് പാനമയെയും ജൂൺ ഏഴിന് ഇൗജിപ്‌തിനെയും നേരിടും. 14ന് മൊറോക്കോയുമായാണ് ആദ്യ കളി.
മറ്റ് മത്സരങ്ങളിൽ പോർച്ചുഗൽ 2–0ന് അമേരിക്കയെ വീഴ്‌ത്തി. ഇംഗ്ലണ്ടിനെ ഒറ്റ ഗോളിന് ജപ്പാൻ അട്ടിമറിച്ചു. പകരക്കാരൻ കവോരു മിട്ടോമയാണ് വിജയശിൽപ്പി. സ്‌പെയ്‌നിനെ ഇൗജിപത് ഗോളടിക്കാതെ തളച്ചു. ബൽജിയത്തെ മെക്‌സിക്കോ 1–1ന് കുരുക്കി.










0 comments