print edition മിന്നി ബ്രസീൽ

എസ്‌തെവായോ
ലണ്ടൻ
സൗഹൃദ ഫുട്‌ബോളിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ രണ്ട് ഗോളിന് തോൽപ്പിച്ച് ബ്രസീൽ. ലണ്ടനിൽ നടന്ന കളിയിൽ എസ്‌തെവായോ, കാസെമിറോ എന്നിവർ കാനറിപ്പടയ്‌ക്കായി ഗോളടിച്ചു.
ഇൗ വർഷം നാല് കളിയിൽ നാല് ഗോളായി എസ്‌തെവായോക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കുവേണ്ടി തകർപ്പൻ പ്രകടനമാണ് പതിനെട്ടുകാരൻ നടത്തുന്നത്. 2023ൽ അവസാനം ഏറ്റുമുട്ടിയപ്പോൾ സെനഗലിനോട് 4–2ന് ബ്രസീൽ തോറ്റിരുന്നു. നാളെ ടുണീഷ്യയുമായാണ് അടുത്ത കളി.









0 comments