ad
Deshabhimani

ലോകകപ്പ് ചരിത്രത്തിലൂടെ

ഒരു രാജ്യം കരഞ്ഞ രാത്രി: ബ്രസീലിനെ ​ഗോൾമഴയിൽ മുക്കിക്കൊന്ന ജർമനി

lois.
വെബ് ഡെസ്ക്

Published on Jun 06, 2026, 07:17 PM | 2 min read

ബ്രസീൽ ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നിമിഷങ്ങൾ. ബെലോ ഹൊറിസോന്റെയിൽ ജോ​ഗോ ബൊണീറ്റോ പ്രതീക്ഷിച്ചെത്തിയ ജനത കണ്ണീരണിഞ്ഞ രാത്രി. ലോകമാകെയുള്ള ബ്രസീൽ ആരാധകരുടെ ഞെട്ടൽ മാറാൻ പിന്നീട് ഒരുപാട് നാളെടുത്തു. നെയ്മർ എന്ന വണ്ടർ കിഡില്ലാതെ കളിക്കളത്തിലിറങ്ങേണ്ടി വന്ന ടീമിന് തൊട്ടതെല്ലാം പിഴച്ചു. കൗണ്ടർ അറ്റാക്കിന്റെ തലതൊട്ടപ്പൻമാരായ ജർമനിയുടെ മുന്നേറ്റത്തിൽ ബ്രസീലിയൻ പ്രതിരോധം പൊട്ടിച്ചിതറി.


ഒരു ദാക്ഷിണ്യവുമില്ലാതെ തുരുതുരെ ഏഴ് ​ഗോളുകൾ ബ്രസീൽ ജനതയുടെ ഹൃദയത്തിലേക്ക് തൊടുത്തുവിട്ട് ജർമനി 2014 ലോകകപ്പിന്റെ ഫെെനലിൽ കടന്നു. ജോ​ഗോ ബൊണീറ്റോയും സാംബാ താളവുമൊന്നും മെെതാനത്ത് കാണാനായില്ല. ഒന്നിനെതിരെ ഏഴ് ​ഗോളുകൾക്ക് ജർമനി ബ്രസീലിനെ കൊന്നുതള്ളി. മിറോസ്ലാവ് ക്ലോസ 16 ​ഗോൾ നേടി ലോകകപ്പ് ​ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. ലോകകപ്പിലെ ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനം.


ടോണി ​ക്രൂസ്,ആന്ദ്രെ ഷുറുൾ എന്നിവർ ഇരട്ട ​ഗോളുകൾ നേടി. ക്ലോസെ, തോമസ് മുള്ളർ, സാമി ഖേദീര എന്നിവർ പട്ടിക തികച്ചു. ഫുട്ബോൾ‌, ജീവിതത്തിന്റെ ഭാ​ഗമാക്കിയ, തങ്ങളുടെ സംസ്കാരത്തിന്റ ചിഹ്നമായ ഒരു ജനത ലോകത്തിന് മുന്നിൽ കണ്ണീരണിഞ്ഞു. ഒരേ തരത്തിൽ ഒന്നിൽ കൂടുതൽ ​ഗോളുകൾ. റിപ്ലെ എന്ന് പോലും പലപ്പോഴും തോന്നിച്ചു. തിയാ​ഗോ സിൽവയും നെയ്മറുമില്ലാത്ത കാനറി പക്ഷികൾ ചിറക് നഷ്ടപ്പെട്ട് പിടഞ്ഞു. ലോകത്താകെയുള്ള ബ്രസീൽ ഫാൻസ് മൗനം പാലിച്ചു.


സ്പോർട്സ് മാൻ സ്പിരിറ്റെന്നൊക്കെ പറയാമെങ്കിലും പരിഹാസത്തിന്റെ തീവ്രത സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഏതൊരു ഫുട്ബോൾ ചർച്ചയിലും ജർമനിയോട് തോൽവിയേറ്റുവാങ്ങിയ പോലെ ആയില്ലല്ലോ എന്ന താരമ്യമായി പിന്നീട്.നാടും ന​ഗരവുമതേറ്റുപാടി. ആ ജർമൻ പ്രേതം ഇപ്പോഴും ബ്രസീലിനെ വേട്ടയാടുന്നുെവെന്ന് തന്നെ പറയേണ്ടിവരും. സ്വർണക്കപ്പിന്റെ മാതൃക പിടിച്ച് കരഞ്ഞുനിൽക്കുന്ന ബ്രസീൽ ജഴ്സിയണിഞ്ഞ വൃദ്ധന്റെ ദൃശ്യം ലോകം ഒരിക്കലും മറന്നുകാണില്ല. അങ്ങനെ 2002ലെ തോൽവിക്ക് മധുരപ്രതികാരമെന്നോണം 2014 ൽ ഒരു പകരം വീട്ടൽ കൂടിയാവുകയായിരുന്നു ആ മത്സരം . ബ്രസീലിന്റെ മണ്ണിൽ നിന്നേറ്റ പ്രഹരം അത്രമാത്രം ആഴത്തിലുള്ള മുറിവാണ് മഞ്ഞപ്പടയ്ക്കേൽപിച്ചത്


അതോടെ 2014 ലോകകപ്പിൽ നിന്നും കാനറികൾ നാണം കെട്ട് പുറത്തായി. ഈ ടീമുമായി മുന്നോട്ട് പോകാനാകില്ലെന്ന് ആരാധകരും വിദ​ഗ്ധരും വിധിയെഴുതി. ഓസ്ക്കർ നേടിയ ഒരേ ഒരു ​ഗോൾ . അതൊരാശ്വാസം പോലുമായില്ല ടീമിനും കാണികൾക്കും. ബെലോ ഹോറിസോന്റെയിലേറ്റ മുറിവ് അത്രപെട്ടെന്നൊന്നും മാറിയില്ല. വീണ്ടും ലോകകപ്പ് വന്നു. ജർമനിയോടേറ്റ പരാജയത്തോളം വലുബ്രസീൽ ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നിമിഷങ്ങൾ. ബെലോ ഹൊറിസോന്റെയിൽ ജോ​ഗോ ബൊണീറ്റോ പ്രതീക്ഷിച്ചെത്തിയ ജനത കണ്ണീരണിഞ്ഞ രാത്രി. പ്പമുള്ള തോൽവി പിന്നീടുണ്ടായില്ലെങ്കിലും ലോകകപ്പിൽ ഇപ്പോഴും താളം കണ്ടെത്താതെ തുടരുകയാണ് ടീം ബ്രസീൽ. 2026 ൽ വീണ്ടും ലോകകപ്പെത്തുമ്പോൾ ആഞ്ചലോട്ടിയുടെ തോളിലേറിയെത്തുന്ന മഞ്ഞപ്പട അത്ഭുതങ്ങൾ കാണിക്കുമോ എന്ന് കാത്തിരുന്ന് കാണണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home