യൂട്യൂബറെ കാണാനില്ല; പരാതിയുമായി കുടുംബം, അന്വേഷണം ആരംഭിച്ചു

മലപ്പുറം: യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവാവിനെ കാണാനില്ലെന്ന് പരാതി. 'യാത്ര ടുഡേ' ദിൽഷാദ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ചേലേമ്പ്ര പുല്ലിപറമ്പ് ഇരൂളിൽ വീട്ടിൽ മുഹമ്മദ് ദിൽഷാദിനെ (31) ആണ് കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിൽഷാദ് കഴിഞ്ഞ ജൂലൈ 6ന് വീട്ടിൽ നിന്ന് വ്ലോഗ് ചെയ്യുന്നതിനായി യാത്ര പുറപ്പെട്ടതാണ്. കൊൽക്കത്തയിലെത്തി ' കൊൽക്കത്ത നഗരത്തിൻ്റെ പിന്നാമ്പുറ കഥകൾ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്ലോഗ് ചെയ്യുകയും ചെയ്തു. എന്നാൽ 22 മുതൽ വീട്ടുകാർക്ക് ദിൽഷാദിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇതോടെ ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു.








0 comments