കരൂർ ദുരന്തബാധിതർക്ക് ജോലി: വിജയ് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകിയ ടിവികെ സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. നിയമനത്തെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് തീരുമാനം. കരൂർ ദുരന്തത്തിൽ നിലവിൽ സിബിഐ അന്വേഷണം നടക്കുന്നതിനാലും സുപ്രീംകോടതി കേസ് നിരീക്ഷിക്കുന്നതിനാലും മറ്റ് അഭിപ്രായങ്ങൾ പറയാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം കരൂരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനം ഭരണഘടനയിലെ 14, 16 ആർട്ടിക്കിളുകളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇപ്പോൾ ഇത്തരം നീക്കങ്ങൾ അനുവദിച്ചാൽ ഭാവിയിൽ മറ്റുള്ളവർക്ക് അത്തരത്തിൽ തൊഴിൽ തേടാനുള്ള വാതിൽ തുറക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിഷയം ജുഡീഷ്യൽ പരിശോധനയിലിരിക്കെ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് നിലവിലുള്ള നിയമനടപടികളെയും കേസിന്റെ സ്വഭാവത്തെയും ബാധിക്കുമെന്ന് ആക്ഷേപം ഉയർന്നിരുന്നു. തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങളില 32 പേർക്കാണ് ടിവികെ സർക്കാർ ജോലി നൽകിയത്.










0 comments