ad
Deshabhimani

അനിയന്ത്രിത തിരക്ക്; കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്നും വിദ്യാർഥിനി റോഡിലേയ്ക്ക് തെറിച്ചുവീണു

priyadarshini
വെബ് ഡെസ്ക്

Published on Jul 27, 2026, 07:31 PM | 1 min read

കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്നും റോഡിലേയ്ക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. നാദാപുരം ടിഐഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ വൈ​ഗയാണ് ബസിൽ നിന്നും തെറിച്ചുവീണത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വൻ തിരക്കാണ് ബസിൽ അനുഭവപ്പെട്ടത്.


യാത്രക്കാർ സ്റ്റെപ്പിൽ നിന്നാണ് യാത്ര ചെയ്തിരുന്നത്. ഇതുമൂലം ഓട്ടോമാറ്റിക് ഡോർ കൃത്യമായി അടയ്ക്കാനും സാധിച്ചില്ല. ഇതോടെ ഓടുന്നതിനിടെ ഡോർ തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വിലങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിൽ മണിയൂർത്താഴെ സ്റ്റോപ്പിൽനിന്നാണ് വൈഗ കയറിയത്. കക്കട്ട് മണിയൂർതാഴെ സ്വദേശിനിയാണ് വൈ​ഗ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home