44 രൂപ കോടി നൽകി; മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു

Photo: NDTV
സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു. സംഘം ആവശ്യപ്പെട്ട നാല് മില്ല്യൺ യൂറോ (ഏകദേശം 44 കോടി രൂപ) കുടുംബം നൽകിയതിന് ശേഷമാണ് ധീരു രമാനിയെ വിട്ടയച്ചതെന്നാണ് റിപ്പോർട്. ഗുജറാത്തിൽ നിന്നുള്ള വജ്രവ്യാപാരിയാണ് ധീരു. ഏപ്രിൽ 16 നാണ് ഇയാളെ മാലിദ്വീപിൽ നിന്നും ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
മാലിയിൽ സ്വർണഖനി വാങ്ങി പണികൾ നടത്തുകയായിരുന്ന ധീരു രമാനി കുറച്ചുകാലമായി മാലിയിലായിരുന്നു താമസിച്ചിരുന്നത്. വിട്ടയക്കണമെങ്കിൽ 100 കോടി രൂപ നൽകണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. തുടർന്ന് നടത്തിയ ചർച്ചയ്ക്കൊടുവിൽ 44 കോടി രൂപയാക്കുകയായിരുന്നു. തുക കൈമാറിയതിന് തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ വിട്ടയച്ചത്.
മോചനത്തിനുള്ള തുക കൈമാറാമെന്ന് കുടുംബം സമ്മതിച്ചതിനാൽ കേസിൽ ഇന്ത്യൻ എംബിസിക്കോ കോടതിക്കോ ഇടപെടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ധീരു രമാനി 1980 മുതൽ വജ്രവ്യാപാര രംഗത്തുണ്ട്. തട്ടിക്കൊണ്ടുപകലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.









0 comments