ad
Deshabhimani

print edition ബർകോള ലിവർപൂളിലേക്ക്‌

barcola transfer
വെബ് ഡെസ്ക്

Published on Aug 30, 2026, 02:08 AM | 1 min read

ലണ്ടൻ: ഫ്രഞ്ച്‌ യുവതാരം ബ്രാഡ്‌ലി ബർകോള ലിവർപൂളിലേക്ക്‌. ഫ്രഞ്ച്‌ ക്ലബ്‌ പിഎസ്‌ജിയിൽനിന്നാണ്‌ മുന്നേറ്റക്കാരന്റെ വരവ്‌. 1584 കോടി രൂപയ്‌ക്കാണ്‌ കരാർ. മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഇ‍ൗ ആഴ്‌ച ഇരുപത്തിമൂന്നുകാരൻ ഇംഗ്ലീഷ്‌ ക്ലബ്ബുമായി കരാർ ഒപ്പിടും.


ബർകോള എത്തുന്നതോടെ ലിവർപൂൾ മുന്നേറ്റത്തിൽ ഡച്ചുകാരൻ കോഡി ഗാക്‌പോയുടെ നില പരുങ്ങലിലാകും. ഇടതു വിങ്ങിലാണ്‌ ബർകോള കളിക്കുക. ഗാക്‌പോയ്‌ക്കായി മാഞ്ചസ്‌റ്റർ സിറ്റിയും ടോട്ടനം ഹോട്‌സ്‌പറും രംഗത്തുണ്ട്‌.


മുഹമ്മദ്‌ സലാ, ലൂയിസ്‌ ഡയസ്‌ എന്നിവർ ടീം വിട്ടശേഷം ഒരു മികച്ച മുന്നേറ്റക്കാരനായുള്ള അന്വേഷണത്തിലായിരുന്നു ലിവർപൂൾ. ബർകോള പിഎസ്‌ജിക്കായി രണ്ട്‌ ചാന്പ്യൻസ്‌ ലീഗ്‌ കിരീടങ്ങളിൽ പങ്കാളിയായി. മൂന്ന്‌ ഫ്രഞ്ച്‌ ലീഗും രണ്ട്‌ വീതം ഫ്രഞ്ച്‌ കപ്പിലും യുവേഫ സ‍‍ൂപ്പർ കപ്പിലും ടീമിന്റെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home