ad
Deshabhimani

എടിഎമ്മിന്റെ സിഡിഎമ്മിൽ 11 കള്ളനോട്ടുകൾ; യുവാവ് അറസ്റ്റിൽ ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2026, 02:35 AM | 1 min read

പിണറായി

ഒറിജിനൽ നോട്ടുകളെ വെല്ലുന്ന തരത്തിലുള്ള 11 കള്ളനോട്ടുകൾ ബാങ്കിന്റെ എടിഎമ്മിന്റെ ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. കതിരൂർ ഉക്കാസ് മൊട്ടയിലെ നസീല മനസ്സിൽ എം നിജാസിനെയാണ് (33) പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ പകൽ പിണറായി എസ്‌ബിഐ ശാഖയിലെ സിഡിഎം വഴിയാണ് നിജാസ് പണം നിക്ഷേപിച്ചത്. നിക്ഷേപിച്ച പണം ബാങ്ക് ജീവനക്കാർ വ്യാഴാഴ്ച പരിശോധിക്കുന്നതിനിടെയാണ് 11 നോട്ടുകൾ കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയത്. ​തുടർന്ന് ബാങ്ക് അധികൃതർ പിണറായി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളനോട്ടുകൾ എവിടെനിന്ന് ലഭിച്ചുവെന്നും ഇതിനുപിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്‌എച്ച്‌ഒ കെ ടി അഖിൽ, എസ്‌ഐ വികാസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home