കണ്ണൂരിൽ പെട്രോൾ ടാങ്കർ ലോറി കടയിലേയ്ക്ക് ഇടിച്ചു കയറി

കണ്ണൂർ: കണ്ണൂർ താണെയിൽ പെട്രോൾ ടാങ്കർ ലോറി ഇടിച്ചുകയറി. കടയുടെ ഷട്ടർ ഇടിച്ചുതകർത്തശേഷമാണ് ലോറി നിന്നത്. ഡ്കരൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ചൊവ്വ പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. മാഹിയിലെ പമ്പിലേയ്ക്ക് ഇന്ധനവുമായി പോയ ലോറി ഇന്ധനം നിറച്ച് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഡിവൈഡറും മറികടന്ന ലോറി എതിർവശത്തെ ടയറു കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
കടയുടെ ഷട്ടർ പൂർണമായും തകർന്ന നിലയിലാണ്. കടയ്ക്കകത്തും നാശനഷ്ടം സംഭവിച്ചു. കടയുടെ കോൺക്രീറ്റ് പാളികളും അടർന്നുവീണു. ലോറിയുടെ ക്യാബിനും തകർന്നും. ഡ്രൈവർ ഉൾപ്പടെ 3 പേരാണ് ലോറിയിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. സമീപത്ത് മറ്റ് കടകളും പെട്രോൾ പമ്പുകളും ഉണ്ടായിരുന്നു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞു മാറിയത്. പുലർച്ചെ നടന്ന അപകടമായതിനാൽ ആളുകൾ ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറിച്ചു. സംഭവത്തിൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.









0 comments