കടയ്ക്കാവൂരിൽ ക്രിമിനൽ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കടയ്ക്കാവൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടകംപള്ളി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
പ്രദേശവാസികളാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിജുവിന്റെ മരണത്തിന് പിന്നിലെ സാഹചര്യം വ്യക്തമല്ല. കൊലപാതകമാണോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.









0 comments