ആലുവയിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവ് മരിച്ചു

അൽത്താഫ്
ആലുവ: ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ചൊവ്വ പുലർച്ചെയാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന മെയിലിൽ നിന്നും ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ അൽത്താഫ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെടുകയായിരുന്നു.
ട്രെയിനിന് ആലുവയിൽ സ്റ്റോപ്പുണ്ടായിരുന്നില്ല. തുടർന്ന് ട്രെയിൻ വേഗത കുറച്ചപ്പോഴാണ് യുവാവ് ചാടിയിറങ്ങാൻ ശ്രമിച്ചത്. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്.









0 comments