Deshabhimani

യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയിൽ; വ്യാപാര കരാർ ഉറപ്പാക്കാൻ തിരിക്കിട്ട നീക്കങ്ങൾ

rubio
വെബ് ഡെസ്ക്

Published on Oct 20, 2026, 12:02 PM | 1 min read

മുംബൈ: രാജ്യത്തെ കാര്‍ഷിക ചെറുകിട വ്യവസായ മേഖലകളെ മുഴുവനും ഭീഷണിയിലാക്കുന്ന ഉപാധികളുമായി ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ അന്തിമമാക്കാൻ തിരക്കിട്ട നീക്കം. ശക്തമായ എതിര്‍പ്പുകളും മുന്നറിയിപ്പുകളും ഉയര്‍ന്നതോടെ അനിശ്ചിതത്വത്തിലായ കരാര്‍ ഉറപ്പാക്കാൻ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി നേരിട്ട് ഇന്ത്യയിലെത്തി. മൂന്നു ദിവസത്തെ ദീര്‍ഘമായ സന്ദര്‍ശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കരാര്‍ ലക്ഷ്യമാക്കി ഈ വർഷത്തെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.


ഉച്ചകഴിഞ്ഞ് 2:15-ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഗുജറാത്തിലെ ജാംനഗർ സന്ദർശിക്കുന്നുണ്ട്. വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ പ്രധാന വിഷയങ്ങൾക്ക് പുറമെ, നിർദിഷ്ട ഉഭയകക്ഷി വ്യാപാരക്കരാറും ചര്‍ച്ച ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.


ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്ന് റൂബിയോ പറഞ്ഞിരുന്നു. ഉസ്ബെക്കിസ്ഥാൻ സന്ദര്‍ശനവേളയിലായിരുന്നു അവകാശവാദം. റഷ്യൻ എണ്ണ വാങ്ങുക്കുന്നതിന് മേൽ പ്രഖ്യാപിച്ച പ്രതികാര ചുങ്കം ഇളവ് നൽകിയത് വ്യാപാര കരാര്‍ അന്തിമമാക്കുന്നതിന് ഇന്ത്യ സമ്മതിച്ചതിനാലാണെന്ന പരോക്ഷ സൂചനയും നൽകി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home