Deshabhimani

ഹൈദരാബാദിൽ എടിഎം കവർച്ച; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ, നാലുപേർ ഒളിവിൽ

hydrabad atm robbery.

ആസൂത്രിത എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ റാഷിദ് (34) അറസ്റ്റിൽ

വെബ് ഡെസ്ക്

Published on Oct 20, 2026, 11:05 AM | 1 min read

ഹൈദരാബാദ്: ആസൂത്രിത എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ റാഷിദ് (34) അറസ്റ്റിൽ. ഒക്ടോബർ ആറിന് ശംഷാബാദിലെ സതാംറായിലുള്ള ആക്സിസ് ബാങ്ക് എടിഎമ്മിൽ നടന്ന കവർച്ചയിലാണ് നടപടി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേർ ഒളിവിലാണ്.


ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് പണം കവർന്ന സംഘം സിസിടിവി ക്യാമറകളിൽ സ്പ്രേ പെയിന്റടിക്കുകയും അലാറം സംവിധാനം പ്രവർത്തനരഹിതമാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കവർച്ചയ്ക്ക് ഒരു മാസം മുമ്പ് ഗ്യാസ് കട്ടിങ് ഉപകരണങ്ങളും സ്പ്രേ പെയിന്റും ഹൈദരാബാദിലെത്തിച്ച് ഒളിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.


കവർച്ചയ്ക്കുശേഷം മോഷ്ടിച്ച കാർ പടാൻചെരുവിന് സമീപം ഉപേക്ഷിച്ച പ്രതികൾ മഹാരാഷ്ട്രയിലൂടെയും മധ്യപ്രദേശിലൂടെയും രാജസ്ഥാനിലേക്ക് കടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഹൈദരാബാദ് പൊലീസും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് റാഷിദ് പിടിയിലായത്.


കവർച്ചയിൽ തന്റെ വിഹിതമായി 90,000 രൂപ ലഭിച്ചെന്നും ഇതിൽ 85,500 രൂപ ചെലവഴിച്ചെന്നും പ്രതി മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. ഹരിയാനയിലും ഡൽഹിയിലുമായി ഇയാൾക്കെതിരെ 46 ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള നാലു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home