വിശാഖപട്ടണം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു

ബെംഗളൂരു: വിശാഖപട്ടണത്തുനിന്ന് ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് പക്ഷിയിടിച്ചു. തുടർന്ന് വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 148 യാത്രക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിന് ശേഷവും വിമാനം, യാത്ര പൂർത്തിയാക്കി ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനം പാർക്കിങ് ബേയിലേക്ക് മാറ്റി. സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി, വിമാനത്തിന്റെ ഘടനയിലും എൻജിനിലും വല്ല കേടുപാടുകളും പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗ്രൗണ്ട് എൻജിനീയർമാരും സാങ്കേതിക സംഘവും പരിശോധനകൾ ആരംഭിച്ചു.








0 comments