ad
Deshabhimani

പാസിങ്‌ ഔട്ട് പരേഡ് നാളെ 305 പേർ പൊലീസ് സേനയുടെ ഭാഗമാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2026, 02:36 AM | 1 min read


​കണ്ണൂർ

​കെഎപി, എംഎസ്-പി ബറ്റാലിയനുകളുടെ പാസിങ്‌ ഔട്ട് പരേഡ് തിങ്കളാഴ്ച രാവിലെ മാങ്ങാട്ടുപറമ്പ് പ‌രേഡ് ഗ്രൗണ്ടിൽ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. കെഎപി നാലാം ബറ്റാലിയനിലെ 166 പേരും എംഎസ്-പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എൻജിനിയറിങ്‌ ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമ യോഗ്യത നേടിയവരുമാണ്. ഒന്പതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും സ്വിമ്മിങ്‌, ഡ്രൈവിങ്‌, കമാൻഡോ കോഴ്സ്, ഹൈ ആൾടിറ്റ്യൂഡ് ട്രെയിനിങ്‌, റേഞ്ച് ഫയറിങ്‌ ആന്റി സബോട്ടേജ് ട്രെയിനിങ്‌, സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്‌സുകളും ഇവർ സ്വായത്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home