ad
Deshabhimani

രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം

പൊലീസ് കസ്റ്റഡിയിലിരുന്ന ട്രെയിലർ കടത്തിയ ഡ്രൈവർ പിടിയിൽ ​

arrest

ലോറി കാക്കനാട് ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടിൽ 
എത്തിച്ചപ്പോൾ​

വെബ് ഡെസ്ക്

Published on Aug 30, 2026, 02:41 AM | 1 min read

കാക്കനാട്


രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലർ ലോറി കടത്തിയ സംഭവത്തിൽ ഡ്രൈവർ പിടിയിലായി. ഒഡിഷ സ്വദേശി ഭുവനേശ്വർ മിശ്രയെ തമിഴ്നാട്ടിലെ സേലത്തിന് സമീപത്തുനിന്നാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. കടത്തിക്കൊണ്ടുപോയ ലോറിയും കസ്‌റ്റഡിയിലെടുത്തു

.

കാക്കനാട് മാവേലിപുരത്തിനുസമീപം വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ദിൻരാജ് (22), കോട്ടയം സ്വദേശി മാത്യു ജോമോൻ എന്നിവരാണ്‌ മരിച്ചത്.


ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രെയിലർ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് തൃക്കാക്കര പൊലീസ് കേസെടുത്ത്‌ ലോറി കസ്റ്റഡിയിലെടുത്തു. ലോറി സ്റ്റേഷൻപരിസരത്ത് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ മാവേലിപുരം ഓണം പാർക്കിനുസമീപം സീപോർട്ട്- എയർപോർട്ട് റോഡരികിലാണ് നിർത്തിയിട്ടിരുന്നത്.


എന്നാൽ, പിറ്റേന്ന് പുലർച്ചെ പൊലീസിനെ കബളിപ്പിച്ച് ലോറിയുമായി ഡ്രൈവർ കടന്നു. പൊലീസ് അന്വേഷണത്തിൽ ലോറി തമിഴ്നാട്ടിലേക്ക് കടത്തിയതായി കണ്ടെത്തി. തുടർന്ന്, എസ്‌എ ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവിടെയെത്തി കസ്‌റ്റഡിയിലെടുത്തത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home