എ പി കുര്യൻദിനം ഇന്ന്

അങ്കമാലി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്‌പീക്കറുമായിരുന്ന എ പി കുര്യന്റെ 25–ാം ചരമ വാർഷിക ദിനാചരണ സമ്മേളനം ഞായർ വൈകിട്ട് അഞ്ചിന് മഞ്ഞപ്ര പുത്തൻപള്ളി പാരിഷ് ഹാളിൽ നടക്കും.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
ഏരിയ സെക്രട്ടറി കെ പി റെജീഷ് അധ്യക്ഷനാകം. ജില്ലാ സെക്രട്ടറി എസ് സതീഷ് പങ്കെടുക്കും. ഇതോടെ ഒരുമാസമായി സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന അനുസ്മരണ പരിപാടികൾക്ക് സമാപനമാകും. രാവിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തും.









0 comments