നന്പ്യാർക്കൽ റിവ്യുപാർക്ക് നടത്തിപ്പ് നഗരസഭയ്‌ക്ക്

കാഞ്ഞങ്ങാട്
മൈനർ ഇറിഗേഷൻ വകുപ്പ് നിർമിച്ച നന്പ്യാർക്കൽ റിവ്യുപാർക്കിന്റെ നടത്തിപ്പും പരിപാലനവും കാഞ്ഞങ്ങാട് നഗരസഭയ്‌ക്ക് വിട്ടുനൽകി. കലക്‌ടറുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ കാഞ്ഞങ്ങാട് നഗരസഭയും മെനർ ഇറിഗേഷൻവകുപ്പും തമ്മിൽ എർപ്പെടേണ്ടുന്ന കരട് ഉടന്പടി പത്രത്തിനും നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. പാർക്കിന്റെ നടത്തിപ്പാനായുള്ള ടൂറിസം മാനേജ്‌മെന്റ് കമ്മറ്റി രൂപികരിക്കുന്നതുവരെയാണ് നഗരസഭക്ക് നടത്തിപ്പ് ലഭിക്കുക. പരിപാലനത്തിനും സംരക്ഷണത്തിനുശേഷം ലഭിക്കുന്ന ലാഭവിഹിതത്തിന്റെ 20ശതാമാനം തുക മുന്നുമാസം കൂടുന്പോൾ മൈനർ ഇറിഗേഷൻ വകുപ്പിനു കൈമാറണം. പാർക്കിൽ നടത്തുന്ന പരിപാടികൾക്കുള്ള വാടക, പ്രവേശന ഫീസ്, വാഹനപാർക്കിങ് ഫീസ്, കാന്റീൻ നടത്തിപ്പ് എന്നിവയായിരിക്കും നഗരസഭയ്‌ക്ക് പാർക്കിൽനിന്ന് ലഭിക്കുന്ന വരുമാനം. പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിൽ ആരോഗ്യവകുപ്പിനുകിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്‌കൂൾ കെട്ടിടം പൊളിച്ചുമാറ്റുന്നതിനാൽ പുതിയകെട്ടിടം അനുവദിക്കണമെന്ന ജില്ലാ മെഡിക്കൽ ഓ-ഫീസറുടെ കത്ത് പരിഗണിച്ച് ചെമ്മട്ടം വയലിലെ വർക്കിങ് വിമൻസ് ഹോസ്‌റ്റൽ കെട്ടിടം സെക്യൂരിറ്റി തുക ഒഴിവാക്കി പൊതുമരാമത്ത് നിരക്കിലുള്ള 68,192 രൂപ വാടക നിശ്ചയിച്ച് അനുവദിക്കാനും കൗൺസിൽ തീരുമാനിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ അമൃത് 2.0 പദ്ധതി പ്രകാരം അഞ്ചുകോടി രൂപ വകയിരുത്തിയ ഫുട് ഓവർബ്രീഡ്‌ജിന് വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനായി എറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കോഴിക്കോട്ടെ ബനീട്ടോൺ കൺസ്‌ട്രക്‌ഷൻ കന്പിനിയുടെ താൽപര്യപത്രത്തിന് അംഗീകാരം നൽകി. യോഗത്തിൽ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി. വൈസ് ചെയർമാൻ ലതാ ബാലകൃഷ്‌ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ഫൗസിയാ ഷെറിഫ്, എം പി ജാഫർ, കെ വി രതീഷ്, സന്തോഷ് കുശാൽനഗർ, കെ രുഗ്‌മിണി, സേതു കുന്നുമ്മൽ, കെ പി റഹ്‌മത്തുള്ള, മണി അനന്തംപള്ള, അബ്ദുള്ള പടന്നക്കാട്, അനിൽ വാഴുന്നോറടി, പ്രശാന്ത് എന്നിവർ ചർച്ചയിൽ സംസാരിച്ചു.










0 comments