Deshabhimani

print edition സ്പാനിഷ് ഫുട്ബോൾ: ബാഴ്സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു

Spanish Football league

Photo: Instagram

വെബ് ഡെസ്ക്

Published on Oct 19, 2026, 01:30 AM | 1 min read

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോൾ വമ്പൻമാരായ ബാഴ്‌സലോണയുടെ വിജയക്കുതിപ്പ്‌ തുടരുന്നു. റയൽ ബെറ്റിസിനെ 5–2ന്‌ തോൽപ്പിച്ച്‌ ലീഗിൽ തുടർച്ചയായ ഒന്പതാം ജയം കുറിച്ചു. സീസണിൽ ആകെ കളിച്ച 11 എണ്ണത്തിലും ഹാൻസി ഫ്‌ളിക്കിന്റെ സംഘം ജയം സ്വന്തമാക്കി. ക‍ൗമാരക്കാരൻ ലമീൻ യമാലിന്റെ മിന്നുന്ന പ്രകടനമാണ്‌ ബാഴ്‌സയെ നയിച്ചത്‌. ഒരു ഗോളടിച്ച പത്തൊന്പതുകാരൻ മറ്റൊന്നിന്‌ അവസരവുമൊരുക്കി.


റോഡ്രി, ഗബ്രിയേൽ‍, ജെസ്യൂസ്‌, എറിക്‌ ഗാർഷ്യ, ഡാനി ഒൽമോ എന്നിവരും കറ്റാലൻമാർക്കായി ലക്ഷ്യം കണ്ടു. യമാലിനെ തലകൊണ്ടിടിച്ചതിന്‌ ബെറ്റിസ്‌ താരം ഫക്കുണ്ടോ ബെർണൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. ഒന്പത്‌ കളിയിൽ 39 ഗോളാണ്‌ ബാഴ്‌സ അടിച്ചുകൂട്ടിയത്‌. ഒന്പതെണ്ണം വഴങ്ങി. എസ്‌പാന്യോളിനെ ഒറ്റ ഗോളിന്‌ തോൽപ്പിച്ച അത്‌ലറ്റികോ മാഡ്രിഡാണ്‌ രണ്ടാമത്‌. അലെക്‌സ്‌ ബയേന വിജയഗോൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home