ആഴ്‌സണലിന് നോട്ടിങ്‌ഹാമിന്റെ കടിഞ്ഞാൺ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ സമനിലയിൽ കുരുക്കി നോട്ടിങ്‌ഹാം ഫോറസ്റ്റ്. പോയന്റ് പട്ടികയിൽ 17-ാമതുള്ള നോട്ടിങ്‌ഹാമിനെതിരെ മികച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ ആഴ്സണലിനായില്ല. ഇതോടെ ലീഗിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയന്റ് വ്യത്യാസം ഒമ്പതായി ഉയർത്താനുള്ള അവസരം ടീം പാഴാക്കി. 22 കളിയിൽ നിന്ന് 50 പോയന്റാണ് ആഴ്സണലിനുള്ളത്. 43 പോയിന്റുമായി സിറ്റി രണ്ടാമതുണ്ട്.
മറ്റൊരുകളിയിൽ ലിവർപൂളും സമനില വഴങ്ങി. ബേൺലിയും ലിവർപൂളും ഓരോ ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വഴങ്ങുന്ന തുടർച്ചയായ നാലാം സമനിലയാണിത്. അതേസമയം ബ്രെന്റ്‌ഫോർഡിനെതിരെ ചെൽസി തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയം. ജാവോ പെഡ്രോ, കോൾ പാമർ എന്നിവർ നേടിയ ഗോളുകളാണ് ചെൽസിക്ക് നിർണ്ണായകമായ മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. ലിയാം ജയത്തോടെ 37 പോയിന്റുമായി ചെൽസി പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.









0 comments