ad
Deshabhimani

print edition ചെൽസിയെ വീഴ്‌ത്തി അഴ്‌സണൽ ഫൈനലിൽ

Arsenal Fc
വെബ് ഡെസ്ക്

Published on Feb 05, 2026, 12:00 AM | 1 min read


ലണ്ടൻ

ഒറ്റ ഗോളിൽ ചെൽസിയെ തീർത്ത്‌ അഴ്‌സണൽ ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ. കയ്‌ ഹവേർട്‌സിന്റെ ഗോളിലാണ്‌ ജയം. ഇരുപാദങ്ങളിലുമായി 4–2ന്റെ മുൻതൂക്കത്തോടെയാണ്‌ മൈക്കേൽ അർടേറ്റയുടെ സംഘത്തിന്റെ മുന്നേറ്റം.


ആദ്യപാദത്തിൽ 3–2ന്റെ ജയമായിരുന്നു അഴ്‌സണലിന്‌. 2020നുശേഷം ഒരു കിരീടം കൊതിക്കുന്ന അഴ്സണൽ ഇക്കുറി പ്രതീക്ഷയിലാണ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറ്‌ പോയിന്റ്‌ ലീഡിൽ മുന്നിലാണ്‌. ചാന്പ്യൻസ്‌ ലീഗിൽ തുടർച്ചയായ ഏഴ്‌ ജയവുമായി പ്രീ ക്വാർട്ടറിലുമെത്തി. എഫ്‌എ കപ്പിൽ നാലാം റ‍ൗണ്ടിലെത്തിയിട്ടുണ്ട്‌.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home