ഇംഗ്ലീഷ് പ്രീമിയർലീഗ്: ലിവർപൂളിനെ വീഴ്ത്തി ആഴ്സണൽ ഒന്നാമത്

Photo: Getty Images
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ആഴ്സണലിനു ജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ലിവർപൂളിനെ ഒറ്റ ഗോളിനാണ് ഗണ്ണേഴ്സ് കീഴടക്കിയത്. ആദ്യ പകുതിയുടെ പതിനാറാം മിനിറ്റിൽ കെയിൽ ഹെവാർട്സാണ് വിജയഗോൾ നേടിയത്.
ഇരുപകുതിയിലേക്കും നിരന്തരം പന്തു കയറിയിറങ്ങിയ പോരാട്ടത്തിൽ കൂടുതൽ നല്ല അവസരങ്ങൾ ലഭിച്ചത് ആഴ്സണലിനാണ്. ഈ ജയത്തോടെ ഒമ്പത് കളിയിൽ നിന്ന് 24 പോയിന്റുമായി ആഴ്സണൽ പട്ടികയിൽ ഒന്നാമതെത്തി. 21 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.









0 comments