Deshabhimani

അധ്യാപകരുടെ ശമ്പളപരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

അധ്യാപകരുടെ ശമ്പളപരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്ടിഎ കോലഞ്ചേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കെഎസ്ടിഎ കോലഞ്ചേരി ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 02:07 AM | 1 min read

കോലഞ്ചേരി


അധ്യാപകരുടെ ശമ്പളപരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്ടിഎ കോലഞ്ചേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ്‌ കെ എം മേരി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി വിനോജ് വാസു, ഡോ. ടി എസ് സപർണ, സണ്ണി വർഗീസ്, ടി വി പീറ്റർ, എം വി ഗീവർഗീസ്, ഷാജി ജോർജ്, എൽ ബിന്ദു, ബെൻസൺ വർഗീസ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: കെ എം മേരി (പ്രസിഡന്റ്‌), കെ എം ഷെഫീഖ് (സെക്രട്ടറി), എം ആർ അജയ്‌മോൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home