വ്യാജ കറൻസി തിരിച്ചറിയാൻ പരിശീലനം നൽകി

വ്യാജ കറൻസിൾ തിരിച്ചറിയുന്നതിനായി സംഘടിപ്പിച്ച പരിശീലനപരിപാടി പ്രവീൺകുമാർ വസന്ത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ചീഫ് എക്സിക്യൂട്ടീവ്സ് ഓഫീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വ്യാജ കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനും യഥാർഥ കറൻസി നോട്ടുകളുടെ സുരക്ഷാ സവിശേഷതകൾ മനസ്സിലാക്കുന്നതിനുമായി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള, ലക്ഷദ്വീപ് മേഖലാ റീജണൽ ഡയറക്ടർ പ്രവീൺകുമാർ വസന്ത രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചീഫ് എക്സിക്യൂട്ടീവ് ഫോറം പ്രസിഡന്റ് കെ ജയപ്രസാദ് അധ്യക്ഷനായി. പീപ്പിൾസ് അർബൻ കോ–-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി സി ഷിബു, ആർ ശ്രീകുമാർ, ആർ രൂപ തുടങ്ങിയവർ സംസാരിച്ചു. മാനേജ്മെന്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ ജയവർമ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ കമൽ കൃഷ്ണൻ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.









0 comments