ഡോ. എസ് കെ വസന്തന് സമഗ്രസംഭാവന പുരസ്കാരം സമ്മാനിച്ചു

സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമഗ്രസംഭാവന പുരസ്കാരം ഡോ. എസ് കെ വസന്തന് പ്രസിഡന്റ് ഡോ. ടി എസ് ജോയ് സമ്മാനിക്കുന്നു
കൊച്ചി
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്രസംഭാവന പുരസ്കാരം പ്രൊഫ. എസ് കെ വസന്തന് പ്രസിഡന്റ് ഡോ. ടി എസ് ജോയ് സമ്മാനിച്ചു. 50,000 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
വൈസ് പ്രസിഡന്റ് ഡോ. എം സി ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത്, ടി പി എം ഇബ്രാഹിം ഖാൻ, ശ്രീമൂലനഗരം മോഹൻ, സിഐസിസി ജയചന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് ടിഡിഎം ഓർക്കസ്ട്ര അവതരിപ്പിച്ച കേരളഗാനങ്ങൾ, എറണാകുളം വിമൻസ് അസോസിയേഷന്റെ തിരുവാതിരകളി എന്നിവ അരങ്ങേറി.








0 comments