Deshabhimani

ഓട്ടോ തോട്ടിൽപ്പെട്ട്‌ ഡ്രൈവറെ കാണാതായി

വിദ്യാധരനുവേണ്ടി സ്കൂബാ ടീമും അഗ്‌നിരക്ഷാസേനയും തോട്ടിൽ തിരച്ചിൽ നടത്തുന്നു

വിദ്യാധരനുവേണ്ടി സ്കൂബാ ടീമും അഗ്‌നിരക്ഷാസേനയും തോട്ടിൽ തിരച്ചിൽ നടത്തുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 03:47 AM | 1 min read

നെടുമങ്ങാട്

ഞായറാഴ്‌ച കനത്ത മഴയിൽ തോട്‌ കരകവിഞ്ഞ്‌ ഓട്ടോ ഒഴുകിപ്പോയി. ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. വൈകിട്ട്‌ 6.30ഓടെ വട്ടപ്പാറ വേറ്റിനാട് വില്ലേജ് ഓഫീസിനു സമീപം മൂന്നുമുക്കിലാണ്‌ അപകടം. വട്ടപ്പാറ കുറ്റിയാണി സുമാഭവനിൽ വിദ്യാധര (65)നെയാണ് കാണാതായത്. ഓട്ടോയിലുണ്ടായിരുന്ന വിദ്യാധരന്റെ ഭാര്യ ലതാകുമാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്നുമുക്കിനു സമീപം റോഡരികിലൂടെ ഒഴുകുന്ന ചിറക്കോണം വേറ്റിനാട് വേളാവൂർ തോടാണ്‌ പെട്ടെന്ന്‌ കരകവിഞ്ഞത്‌. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഓട്ടോയിൽ അതുവഴി വരികയായിരുന്നു വിദ്യാധരനും ഭാര്യയും. റോഡുകവിഞ്ഞ്‌ വെള്ളം ഒഴുകുന്നതുകണ്ട്‌ മറ്റൊരു വഴിയേ പോകാൻ ഓട്ടോ തിരിച്ചപ്പോൾ തോട്ടിലകപ്പെടുകയായിരുന്നു. റോഡിലേക്ക് ചാടിയ ലതാകുമാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വിദ്യാധരൻ ഒരുതവണ ഓട്ടോയ്ക്ക് മുകളിലേക്ക് വലിഞ്ഞുകയറിയെങ്കിലും വീണ്ടും വെള്ളത്തിലേക്ക് വീണു. അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home