കന്യാകുമാരി ജില്ലാ രൂപീകരണവാർഷികം ആചരിച്ചു

തിരുവനന്തപുരം
കേരളപ്പിറവി ദിനത്തോടൊപ്പം കന്യാകുമാരി ജില്ലാ രൂപീകരണത്തിന്റെ 70–-ാം വാർഷികവും ആചരിച്ചു. തമിഴ്നാട്ടിലെ പുരോഗമന കലാ-സാഹിത്യ സംഘടന ‘തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ കലൈഞ്‌ജർകൾ സംഘ’ ത്തിന്റെ നേതൃത്വത്തിൽ ‘ഭാഷാവകാശവും വോട്ടവകാശവും' വിഷയത്തിൽ മാർത്താണ്ഡത്ത് സെമിനാർ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെ എസ് ഷിജൂഖാൻ മുഖ്യപ്രഭാഷണം നടത്തി. സംഘം കന്യാകുമാരി ജില്ലാ പ്രസിഡന്റ് തക്കലൈ ഹലീമ അധ്യക്ഷയായി. തമിഴ്നാട് ന്യൂനപക്ഷ ക്ഷേമസമിതി ജില്ലാ സെക്രട്ടറി പ്രൊഫ. ടി നാഗരാജൻ, സംഘം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെ ജയകാന്തൻ, ജില്ലാ സെക്രട്ടറി അരുൾ മനോ, ഡയാന ക്രിസ്റ്റി, റെജിമോൾ എന്നിവർ സംസാരിച്ചു.









0 comments