Deshabhimani

പേരൂർക്കട സഹകരണ ബാങ്കിൽ ശതാബ്‌ദി ആഘോഷം

പേരൂർക്കട സർവീസ് സഹകരണബാങ്ക് ശതാബ്‌ദി ആഘോഷങ്ങളുടെ ഫെസ്റ്റിവൽ ഓഫീസ് സിനിമാതാരം 
ഗായത്രി വർഷ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 02, 2026, 03:36 AM | 1 min read

പേരൂർക്കട

പേരൂർക്കട സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപന വാരാഘോഷത്തിന് തുടക്കം. 14ന്‌ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ വാരാഘോഷത്തിന് തുടക്കമാകും. 21ന് സമാപനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഓഫീസ് സിനിമാ നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എം ജി മീനാംബിക അധ്യക്ഷയായി. ഡയറക്ടർ ബോർഡ്‌ അംഗം വി ശാന്തകുമാർ, സെക്രട്ടറി ബി യമുന എന്നിവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പേരൂർക്കട തങ്കമ്മ സ്റ്റേഡിയത്തിൽ കാർണിവൽ അമ്യൂസ്‌മെന്റ് പാർക്ക്‌, വിവിധ സ്റ്റാളുകൾ, കലാ പരിപാടികൾ, സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, ഡ്രോയിങ്, ഉപന്യാസ മത്സരങ്ങൾ, ജെഡിസി വിദ്യാർഥികൾക്ക്‌ ക്വിസ് മത്സരം, ഫ്ലാഷ് മോബ്, വടംവലി, സെമിനാറുകൾ, സഹകരണ കൂട്ടായ്മ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയും നടക്കുമെന്ന്‌ ബാങ്ക് പ്രസിഡന്റ്‌ അറിയിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home