print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി

ന്യൂഡൽഹി: ഇന്ത്യ കൂട്ടായ്‌മയുടെ മഹാറാലി വൻവിജയമാക്കിയ ജനലക്ഷങ്ങളെ അഭിനന്ദിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. വോട്ട് മോഷണത്തിന് കാരണമായ എസ്‌ഐആറിനും പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനും എതിരായ ജനങ്ങളുടെ കടുത്ത അമർഷമാണ് പ്രക്ഷോഭത്തിൽ തെളിഞ്ഞത്. വിദ്യാർഥി യുവജന സംഘടനകളും പൗരാവകാശസംഘടനകളും പ്രമുഖ വ്യക്തികളും അടക്കം സമൂഹത്തിന്റെ സമസ്‌ത മേഖലകളിൽ നിന്നുള്ളവർ പ്രക്ഷോഭത്തിൽ അണിനിരന്നത് ആഹ്ലാദകരമാണ്. റാലിയിൽ പങ്കെടുത്ത ഏവർക്കും അഭിനന്ദനങ്ങൾ. മോദിക്കും അമിത് ഷായ്‌ക്കും വ്യക്തമായ താക്കീതാണ് ജനങ്ങൽ നൽകിയത്. ജനാധിപത്യം വീണ്ടെടുക്കാനുമുള്ള പോരാട്ടം ഇനി കൂടുതൽ ശക്തിപ്പെടുമെന്നും എം എ ബേബി എക്‌സിൽ കുറിച്ചു.









0 comments