Deshabhimani

പ്രതിഷേധ ജ്വാല ഉയർത്തി 
പയ്യാമ്പലത്ത് ജന്തർ മന്തർ ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2026, 02:30 AM | 1 min read

കണ്ണൂർ ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ബിജെപി – ആർഎസ്എസ് നീക്കത്തിനെതിരെ പ്രതിഷേധത്തിന്റെ തീ ജ്വാല ഉയർത്തി പയ്യാമ്പലത്ത് ജന്തർ മന്തർ ഉയർന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ രാജ്യമാകെ ഒരായിരം ജന്തർ മന്തര്‍ ഉയരുമെന്ന് ഉറക്കെ പ്രഖ്യാപിച്ച്‌ ഉയരട്ടെ ജന്തര്‍ മന്തര്‍ സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയിലേക്ക് ജനാധിപത്യ വിശ്വാസികളായ ആയിരങ്ങള്‍ ഒഴുകിയെത്തി. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലായ്മ ചെയ്യുക എന്ന ആർഎസ് എസ്സിന്റെ പ്രഖ്യാപിത നയം നടപ്പാക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള താക്കീതായി മാറി പ്രതിഷേധം. മുഖ്യതെരെഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുകയും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബാലസംഘം ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി പയ്യാമ്പലത്തെ മറ്റൊരു ജന്തർ മന്തറാക്കി സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധിക്കാനുള്ള വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും അവകാശം ഇല്ലാതാക്കി പൊലീസിന് ഉപയോഗിച്ച് അവരെ ക്രൂരമായി നേരിട്ട ബിജെപി സര്‍ക്കാരിന്റെ കിരാത നടപടികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ പയ്യാമ്പലം കടപ്പുറത്ത് പ്രതിഷേധം ആളിപടരും. കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നും പയ്യാമ്പലത്തേക്ക് പ്രകടനവും ഉണ്ടായി. കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ് അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സല്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി എം സുരേന്ദ്രന്‍, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ശ്രീധരന്‍, ബാലസംഘം ജില്ലാ സെക്രട്ടറി ദേവിക എസ് ദേവ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി അഖില എന്നിവര്‍ സംസാരിച്ചു. സൗപര്‍ണിക അത്താഴക്കുന്ന് കലാവേദിയുടെ നാടന്‍പാട്ടും മറ്റ് കലാപരിപാടികളും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home