ജനകീയ ശുചീകരണ ക്യാമ്പയിൻ തുടങ്ങി

ഏലൂർ നഗരസഭയിലെ ജനകീയ ശുചീകരണ ക്യാമ്പയിൻ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
‘നിർമലം പുതുയുഗം–ശുചിത്വകേരളം’ പദ്ധതിയിൽ ഏലൂർ നഗരസഭയിൽ ജനകീയ ശുചീകരണ ക്യാമ്പയിൻ തുടങ്ങി. ശുചിത്വ, മാലിന്യസംസ്കരണ മേഖലകളിൽ കൈവരിച്ച പുരോഗതി നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതാണ് പദ്ധതി.
മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി ജനപങ്കാളിത്തത്തോടെ ശുചീകരിച്ച് ഗ്രീൻപോയിന്റുകളാക്കുക, തുടർന്നുള്ള 100 ദിവസങ്ങളിൽ അവയുടെ ശുചിത്വവും സൗന്ദര്യവും സംരക്ഷിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഏലൂർ നഗരസഭയിലെ ഹിൻഡാൽകോ കമ്പനിക്കുസമീപം ചെയർപേഴ്സൺ ലൈജി സജീവൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സബീന നിഷാദ് അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി അഖില എസ് ഉദയൻ, വൈസ് ചെയർപേഴ്സൺ ലീല ബാബു തുടങ്ങിയവർ സംസാരിച്ചു.








0 comments