Deshabhimani

പഴയകുന്നുമ്മേലിൽ പകൽവീടായി

പകൽവീട് ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പകൽവീട് ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 03:49 AM | 1 min read

കിളിമാനൂർ

കേരളപ്പിറവി ദിനത്തിൽ വയോജനങ്ങൾക്ക് പകൽവീട് ഒരുക്കി പഴയകുന്നുമ്മേൽ പഞ്ചായത്ത്. പകൽ സമയങ്ങളിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്ക് സൗഹൃദം പങ്കുവയ്ക്കാനും സമയം ചെലവഴിക്കാനുമുള്ള ഇടമാണ്‌ ഒരുക്കിയത്‌. കെയർ ടേക്കറെ നിയമിച്ച്‌ അടിസ്ഥാന സൗകര്യം ലഭ്യമാക്കി മുന്നോട്ടു കൊണ്ടുപോകും. ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എസ് വി ഷീബ അധ്യക്ഷയായി. തട്ടത്തുമല ബഡ്സ് സ്‌കൂളിന് സമീപം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിലാണ്‌ പകൽവീട് പ്രവർത്തിക്കുന്നത്. വൈസ് പ്രസിഡന്റ്‌ ജി എൽ അജീഷ്, എസ് ബിന്ദു, പി ലീന, എ ആർ ഷെമീം, എ ഷാജഹാൻ, എം ജസീന ബീവി, പി പ്രവിത, എസ് സിജിമോൾ, എം താഹിറ ബീവി, പി സുനിൽ, എം വി രാഗേഷ്, പി കെ നിഷ, എം സത്യശീലൻ, ബി ഷീലാകുമാരി അമ്മ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home