Deshabhimani

അഞ്ചുതെങ്ങ് കുടിവെള്ളപദ്ധതി

പൈപ്പ് സ്ഥാപിക്കൽ പുരോഗമിക്കുന്നു

അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പിങ് ജോലികൾ പുരോഗമിക്കുന്നു

അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പിങ് ജോലികൾ പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 03:55 AM | 1 min read

ചിറയിൻകീഴ്

അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പിങ് ജോലികൾ പുരോഗമിക്കുന്നു. മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഓഫീസ് കോമ്പ‍ൗണ്ടിൽ അഞ്ച്‌ ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചിരുന്നു. സംഭരണിയിലേക്കുള്ള 300 എംഎം ഡക്റ്റൈൽ അയൺ പൈപ്പുകൾ 1.4 മീറ്റർ താഴ്ചയിൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ 90 ശതമാനം പൂർത്തിയാക്കിയിരുന്നു. നിലവിൽ പ്രഷർ പരിശോധന നടക്കുകയാണ്. ഗാർഹിക കണക്ഷനുകൾക്കായി ആറ്‌ ഇഞ്ച് 160 എംഎം പിവിസി പൈപ്പുകൾ സ്ഥാപിക്കും. രണ്ടു പൈപ്പുകളും ഒരേസമയം സ്ഥാപിച്ചാൽ കുടിവെള്ളം വിതരണം ആഴ്ചകളോളം മുടങ്ങാനുള്ള സാധ്യതകൂടി പരിഗണിച്ചിരുന്നു. മീരാൻകടവ് മുതൽ അഞ്ചുതെങ്ങ് ജങ്‌ഷൻവരെയുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പരിശോധനയ്ക്കുശേഷം പൈപ്പുകൾ മെയിൻ ലൈനുമായി ബന്ധിപ്പിക്കും. തുടർന്ന് ഗാർഹിക കണക്ഷനുകൾ ആറ്‌ ഇഞ്ച് പൈപ്പിലേക്ക് യോജിപ്പിക്കും. പദ്ധതി പൂർണമായും പൂർത്തീകരിക്കാൻ അഞ്ചുതെങ്ങ് ജങ്ഷൻമുതൽ ടാങ്ക് വരെയുള്ള ഭാഗത്തും സമാനമായ പൈപ്പിങ് പ്രവൃത്തികൾ നടക്കേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home