അങ്കണവാടികൾക്ക് സാധനങ്ങൾ നൽകി

അങ്കണവാടികൾക്കായി കോണ്ടൂർ ബിൽഡേഴ്സ് നൽകിയ സാധനസാമഗ്രികൾ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ് കുമാർ കോണ്ടൂർ ബിൽഡേഴ്സ് എംഡി ശിവപ്രസാദിൽനിന്ന് ഏറ്റുവാങ്ങുന്നു
വർക്കല
വർക്കല ബ്ലോക്ക് പഞ്ചായത്ത് ഐസിഡിഎസിന് കീഴിലുള്ള ചെമ്മരുതി പഞ്ചായത്തിലെ 31 അങ്കണവാടികൾക്ക് തിരുവനന്തപുരം കോണ്ടൂർ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 16 ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ നൽകി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ് കുമാർ കോണ്ടൂർ ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ ശിവപ്രസാദിൽനിന്ന് ഏറ്റുവാങ്ങി ചെമ്മരുതി പഞ്ചായത്തിന് കൈമാറി. യൂണിഫോം, ബാഗ്, ഷൂസ്, മിക്സി, കുക്കർ, ഗ്യാസ് സ്റ്റൗ, ഫുഡ്കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, കസേരകൾ എന്നിവ ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സെൻസി, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് രാരിഷ്, സനിൽകുമാർ, സഫീർകുട്ടി, എമിലി സദാശിവൻ, സുധർമ്മ, അബ്ദുൽ കലാം ആസാദ്, വി എസ് സനിൽ, ശശീന്ദ്ര, പി എൻ അഫ്സൽ എന്നിവർ സംസാരിച്ചു.








0 comments