Deshabhimani

കാൽപന്തുകളി 
ആരവമുയർത്തി ബാലസംഘം

Balasangham

പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞിപ്പാടത്ത് ബാലസംഘം കോലഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മഡ് ഫുട്ബോൾ മത്സരം

വെബ് ഡെസ്ക്

Published on Nov 02, 2026, 02:34 AM | 1 min read

കോലഞ്ചേരി


പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞിപ്പാടത്ത് കാൽപന്തുകളി ആരവമുയർത്തി ബാലസംഘം. പള്ളുരുത്തിയിൽ 14, 15 തീയതികളിൽ നടക്കുന്ന ജില്ലാസമ്മേളനത്തിന്റെ ഭാഗമായാണ് കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിഞ്ഞിപ്പാടത്ത് മഡ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചത്.


വിവിധ വില്ലേജുകളിൽനിന്നായി എട്ടു ടീമുകൾ പങ്കെടുത്തു. അമ്പലമേട് ഒന്നും പൂതൃക്ക രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ സുഹാന കുഞ്ഞുമുഹമ്മദ് അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ്, ജില്ലാ കോ–ഓർഡിനേറ്റർ അരവിന്ദ് അശോക് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.


ഏരിയ സെക്രട്ടറി ആർ ഭഗത്, ഏരിയ കൺവീനർ ടി വി പീറ്റർ, സി സി കുഞ്ഞുമുഹമ്മദ്, ബിജു മാത്യു, അനു കൃഷ്ണൻ, പ്രണവ് മധു, എം പി തമ്പി, കെ എൻ അജികുമാർ, എ കെ പോൾ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home