കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ 10–-ാം വാർഷികം ആഘോഷിച്ചു

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ 10–-ാം വാർഷികം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ 10–ാം വാർഷികം ബോൾഗാട്ടി പാലസിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ക്യാൻസർ റിസർച്ച് സെന്ററിനെ മികച്ച ചികിത്സാ-ഗവേഷണ സ്ഥാപനമായി വികസിപ്പിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
2016 നവംബർ ഒന്നിന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒപി ചികിത്സ ഉദ്ഘാടനം ചെയ്താണ് ആശുപത്രി മെഡിക്കൽ കോളേജ് കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. തുടർന്ന് കിഫ്ബി പദ്ധതിയിൽ 384.85 കോടി രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ റിസർച്ച് സെന്റർ ഉൾപ്പെടെ എട്ടുനിലകളിൽ 8.27 ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ആശുപത്രിക്കെട്ടിടം പൂർത്തിയാക്കി.
രണ്ടാം പിണറായി സർക്കാർ 159 തസ്തികകൾകൂടി സൃഷ്ടിച്ച് മധ്യകേരളത്തിൽ അർബുദചികിത്സയിൽ നാഴികക്കല്ലാകുംവിധം ആശുപത്രി പൂർത്തിയാക്കി. ചടങ്ങിൽ വൈപ്പിൻ എംഎൽഎ ടോണി ചമ്മണി, കളമശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. എം വി പിള്ള തുടങ്ങിയവർ സംസാരിച്ചു.







0 comments