ട്രെൻഡായി അർജന്റീന... അർജന്റീന

..
കോഴിക്കോട്:
സോഷ്യൽ മീഡിയ ഒരു മലയാളിയുടെ ലോകകപ്പ് പാട്ടിനൊപ്പം ചുവട് വയ്‌ക്കുന്നു. കാസർകോട് പാമ്പാച്ചിക്കടവ് സ്വദേശി ബി മനോജ് ഒരുക്കിയ ‘അർജന്റീന, അർജന്റീന’ എന്ന് തുടങ്ങുന്ന പാട്ട് ഡിജിറ്റൽ ലോകം കീഴടക്കി.
ഇൻസ്റ്റാ റീലുകളിലൂടെ ആഗോള തലത്തിൽ വൈറലായ ഗാനം ലോകകപ്പിന്റെ ഔദ്യോഗിക ഡിജിറ്റൽ ബ്രോഡ്കാസ്റ്റർമാരായ ‘സീ ഫൈവ്' സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവച്ചു.
ഇൻസ്‌റ്റഗ്രാമിൽ തന്റേതായ ഭാഷയിലും ശൈലിയിലും പാട്ടുണ്ടാക്കി പാടുന്ന മനോജ് കോവിഡ് കാലം മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ലോകകപ്പ് തുടങ്ങിയതോടെ ബ്രസീൽ, പോർച്ചുഗൽ ഉൾപ്പെടെയുള്ള ടീമുകളെ കുറിച്ചുള്ള പാട്ടുകളും 37കാരൻ ഇറക്കിയിട്ടുണ്ട്.










0 comments