print edition ന്യൂജേഴ്‌സിയിൽ ആഘോഷം

ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോളിൽ സ്‌പെയ്‌ൻ–അർജന്റീന ഫൈനലിന് ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയം ഒരുങ്ങി.
80,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്‌റ്റേഡിയമാണ്. 2010ലാണ് നിർമാണം പൂർത്തിയായത്. 1347 കോടി രൂപയാണ് നിർമാണച്ചെലവ്. അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി 2012, 2016, 2024 വർഷങ്ങളിൽ ഇവിടെ കളിച്ചിട്ടുണ്ട്. സ്‌പാനിഷ് ക്യാപ്‌റ്റൻ റോഡ്രി ആദ്യമായി ന്യൂജേഴ്‌സിയിൽ ഇറങ്ങുന്നു.
ലോകകപ്പിൽ ഏഴ് കളികൾ ഇവിടെ നടന്നു. 5.60 ലക്ഷം പേർ കളി കണ്ടുവെന്നാണ് കണക്ക്.
ബ്രസീൽ–മൊറോക്കോ, ഫ്രാൻസ്–സെനെഗൽ, ഇക്വഡോർ–ജർമനി, ബ്രസീൽ–നോർവെ തുടങ്ങിയ മത്സരങ്ങളുടെ വേദിയായിരുന്നു.











0 comments