തുടർച്ചയായി മൂന്ന് ബാലൻ ഡി ഓർ നേടുന്ന ആദ്യ വനിതാ താരം
ഹാട്രിക് ബൊൻമാറ്റി ; വനിതകളിൽ ചരിത്രമെഴുതി സ്പാനിഷുകാരി


Sports Desk
Published on Sep 24, 2025, 12:15 AM | 1 min read
പാരിസ്
വനിതാ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിലാണ് ഇരുപത്തേഴുകാരിയായ ഐതാന ബൊൻമാറ്റിയുടെ കുതിപ്പ്. തുടർച്ചയായി മൂന്ന് തവണ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ നേടുന്ന ആദ്യ വനിതാ കളിക്കാരിയാണ്.
സ്‌പെയ്‌നിന്റെയും ബാഴ്‌സലോണയുടെയും മധ്യനിര ഭരിക്കുന്നത് ബൊൻമാറ്റിയാണ്.
വനിതാ സ്‌പാനിഷ് ലീഗിൽ ചാമ്പ്യൻമാരായ ബാഴ്‌സ ആഭ്യന്തര ലീഗിൽ മൂന്ന് കിരീടമാണ് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അഴ്‌സണലിനോട് ഒറ്റ ഗോളിന് തോറ്റു. വനിതാ യൂറോയിൽ ഇംഗ്ലണ്ടിനോട് സ്‌പാനിഷ് ടീം കിരീടപ്പോരിൽ തോറ്റു. കളി മെനയുന്നതിലും ഗോളടിക്കുന്നതിലും ബൊൻമാറ്റിയുടെ മികവ് മറ്റാർക്കുമില്ല. ഗോൾ അവസരമൊരുക്കുന്നതിലും മുന്നിൽ. ബാഴ്‌സയിലെ സഹതാരം സ്‌പെയ്‌നിന്റെ വിക്കി ലോപെസ് ആണ് യുവ കളിക്കാരി.
മറ്റ് പുരസ്‌കാരങ്ങൾ
മികച്ച യുവതാരം: ലമീൻ യമാൽ (ബാഴ്‌സലോണ)
പരിശീലകൻ: ലൂയിസ് എൻറിക്വെ (പിഎസ്‌ജി)
വനിതാ പരിശീലക: സാറ വീഗ്‌മാൻ (ഇംഗ്ലണ്ട് )
ഗോളടിക്കാരൻ: വിക്ടർ യോകേഴ്‌സ് (അഴ്സണൽ)
ഗോളടിക്കാരി: ഇവ പേയർ (ബാഴ്‌സലോണ)
ഗോൾ കീപ്പർ: ജിയാൻല്യൂജി ദൊന്നരുമ്മ (മാഞ്ചസ്റ്റർ സിറ്റി)
വനിതാ ഗോൾ കീപ്പർ: ഹന്നാ ഹാംപ്‌ടൺ (ചെൽസി).








0 comments