ad
Deshabhimani

print edition 650 മിനിറ്റിനു
ശേഷം ആ വല കുലുങ്ങി

unai
വെബ് ഡെസ്ക്

Published on Jul 12, 2026, 12:14 AM | 1 min read

ലൊസ്‌ ആഞ്ചൽസ്‌: പ്രതിരോധക്കോട്ട കെട്ടിയ സ്‌പെയ്‌നിന്റെ ഗോൾവല ഒടുവിൽ കുലുങ്ങി, നീണ്ട 650 മിനിറ്റുകൾക്ക്‌ ശേഷം. ലോകകപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങിയില്ലെന്ന സ്‌പെയ്‌ൻ ഗോളി ഉനായ്‌ സിമോണിന്റെ പ്രതിരോധത്തിന്‌ കൂടിയാണ്‌ ക്വാർട്ടറിൽ ബൽജിയത്തിന്റെ ചാൾസ്‌ ഡി കെറ്റാലെറ അവസാനമിട്ടത്.


1990 ലോകകപ്പിൽ ഇറ്റലിയുടെ വാൾട്ടർ സെംഗ കുറിച്ച 517 മിനിറ്റെന്ന റെക്കോഡ്‌ സിമോൺ മറികടന്നിരുന്നു. ഇ‍ൗ ലോകകപ്പിൽ ആദ്യ അഞ്ച്‌ മത്സരത്തിലും സ്‌പെയ്‌നിനെതിരെ ഗോൾ നേടാൻ എതിരാളികൾക്ക്‌ സാധിച്ചിരുന്നില്ല.

​2022 ഖത്തർ ലോകകപ്പിൽ ജപ്പാനെതിരെ ഗോൾ വഴങ്ങിയശേഷം ആദ്യമായാണ്‌ സ്‌പെയ്‌നിന്റെ ഗോൾ വല ചലിക്കുന്നത്‌. പ്രീ ക്വാർട്ടറിൽ മൊറോക്കോയ്‌ക്കെതിരെ നിശ്‌ചിത സമയത്ത്‌ ഗോൾ വഴങ്ങാതെ സമനിലയിൽ പിരിഞ്ഞെങ്കിലും ഷൂട്ട‍ൗട്ടിൽ പുറത്താകുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home