ad
Deshabhimani

print edition കനകവിളക്കും പൊലിഞ്ഞു

sjan.
വെബ് ഡെസ്ക്

Published on Jul 12, 2026, 12:46 AM | 1 min read

1960 കളിലെയും 70 കളിലെയും ഒരു ശരാശരി മലയാളി സ്‌ത്രീയുടെ മാനസികവികാരങ്ങളുടെ സാമാന്യമായ പ്രതിഫലനം ജാനകിയുടെ ഗാനങ്ങളിൽ നമുക്ക് ദർശിക്കാൻ കഴിയുന്നുണ്ട്. കാമുകിയുടെ പ്രണയവും കുടുംബിനിയുടെ ഭക്തിയും ആത്മനൊമ്പരവും അമ്മയുടെ വാത്സല്യവും എല്ലാമെല്ലാം ആ ഗാനങ്ങളിൽ നിഴൽ വീശുന്നു.
ഒരു കാലഘട്ടത്തിൽ മലയാളസിനിമയിൽ അനിതരമായ അഭിനയപാടവം കൊണ്ട് ജ്വലിച്ചുനിന്ന അഭിനേത്രിയായിരുന്നു ശാരദ. ഒപ്പമുള്ള നടിമാരിൽനിന്ന്, ശോകസ്ഥായിയിൽ അധിഷ്ഠിതമായ മിതവും പക്വവുമായ ഒരു അഭിനയശൈലി രൂപപ്പെടുത്തിക്കൊണ്ടാണ് ശാരദ വഴിമാറി സഞ്ചരിച്ചത്.


എസ് ജാനകി എന്ന ഗായികയും ഏതാണ്ട് ഇതുപോലൊരു സിദ്ധിവൈഭവത്തിലാണ് മറ്റുള്ള ഗായികമാരിൽനിന്ന് വഴിമാറി സിനിമാസംഗീതത്തിൽ സഞ്ചരിച്ചിട്ടുള്ളതെന്ന് പറയാം. മന്ത്രമധുരമായ ഒരു ശോകസ്ഥായി ജാനകീഗാനങ്ങളുടെ അന്തർധാരയായി എപ്പോഴുമുണ്ട്. പ്രണയം, കാമം, രതി എന്നതിനേക്കാൾ ഭക്തിയും ശോകവും വാൽസല്യഭാവവുമാണ് ജാനകീഗാനങ്ങളെ നിർവ്വചിക്കുന്നത്.


ഈയൊരു ശാശ്വതപ്രഭ ശാരദയെന്ന അഭിനേത്രിയുടെ ഭാവപ്രകാശനങ്ങളിലും നമുക്ക് അനുഭവിക്കാൻ കഴിയും. മലയാള സിനിമാലോകത്ത് ശാരദയെന്ന അഭിനേത്രിയും ജാനകിയെന്ന ഗായികയും സമാന്തരമായി സഞ്ചാരം ചെയ്ത രണ്ട് നക്ഷത്രങ്ങളായിരുന്നുവെന്ന് വിലയിരുത്താം. ശാരദയ്ക്കുവേണ്ടി ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ളതും ജാനകി തന്നെയായിരുന്നുവന്നത് ഒരു യാദൃശ്ചികത മാത്രമാവാൻ തരമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home