ad
Deshabhimani

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

മെഗാ സ്‌ക്രാപ്പ്‌ ചലഞ്ച്‌ ഇന്ന്‌

..
വെബ് ഡെസ്ക്

Published on Jul 12, 2026, 01:11 AM | 1 min read

തൃശൂർ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനച്ചെലവിലേക്ക്‌ പണം കണ്ടെത്താൻ പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്നതിനായി മെഗാ സ്‌ക്രാപ്പ്‌ ചലഞ്ച്‌ ഞായറാഴച നടക്കും. ജില്ലയിലെ 211 വില്ലേജ്‌ , മേഖലാ കമ്മിറ്റികളിലെ 2200 യൂണിറ്റുകളിൽ സ്‌ക്വാഡുകളിറങ്ങും. ഡിവൈഎഫ്‌ഐ ജില്ലാ, ബ്ലോക്ക്‌, മേഖലാ, യൂണിറ്റ്‌ ഭാരവാഹികളും പ്രവർത്തകരും മേഖലാ, ബ്ലോക്ക്‌ സംഘാടകസമിതി ഭാരവാഹികളും വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി പാഴ്‌വസ്‌തുക്കൾ ശേഖരിക്കും. ഇത്‌ വിറ്റ്‌ കിട്ടുന്ന പണം സമ്മേളനത്തിന്‌ വിനിയോഗിക്കും. ആഗസ്‌ത്‌ 19, 20, 21,22 തീയതികളിൽ തൃശൂരിലാണ്‌ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home