ഉദ്‌ഘാടനം ജോറാക്കി; 8 മാസം പിന്നിട്ടു
ചെമ്മനാട് പഞ്ചായത്ത് ഓഫീസ് കെട്ടിടം തുറക്കാൻ സമയമായിട്ടില്ല

കോളിയടുക്കത്തുള്ള ചെമ്മനാട് പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം
കോളിയടുക്കം
ചെമ്മനാട് പഞ്ചായത്തിന്റെ പുതിയ കെട്ടിടം തിരക്കിട്ട് ഉദ്ഘാടനംചെയ്തിട്ട് 8 മാസം പിന്നിട്ടു. തുറന്നുപ്രവർത്തിക്കാനുള്ള സമയമായിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോഴും അധികൃതർ. ഇതിനെതിരെ പ്രതിഷേധം ശക്തമായി. 2025 ഒക്ടോബർ 13നാണ് തദേശ തെരഞ്ഞെടുപ്പ് പ്രചാരണംമുന്നിൽക്കണ്ട് അന്നത്തെ സ്ഥലം എംഎൽഎയെപ്പോലും പരിഗണിക്കാതെ യുഡിഎഫ് ഭരണസമിതി കൊട്ടിഘോഷിച്ച് ഉദ്‌ഘാടനപരിപാടി നടത്തിയത്. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാനാണ് തീരുമാനിച്ചതെങ്കിലും ജനകീയ എതിർപ്പ് മനസ്സിലാക്കി അദ്ദേഹം മാറിനിന്നു. രാജ്മോഹൻഉണ്ണിത്താൻ എംപിയാണ് ഉദ്‌ഘാടനംനിർവഹിച്ചത്. തുടർച്ചയായുള്ള യുഡിഎഫ് ഭരണത്തിൽ ജനം പൊറുതിമുട്ടിയിരുന്നു. പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ ജനകീയപ്രതിഷേധവും ശക്തമായിരുന്നു. അതിനിടയിലാണ് ഉദ്‌ഘാടന മഹാമഹം നടത്തിയത്. കെട്ടിടത്തിന്റെ ചില പണികൾ ഇനിയും പൂർത്തിയാകാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. രണ്ടരക്കോടി രൂപ തനതു ഫണ്ട് ഉപയോഗിച്ചാണ് കോളിയടുക്കത്ത് പഞ്ചായയത്ത് ഓഫീസ് കെട്ടിടം പണി കഴിപ്പിച്ചത്. നിലവിൽ പെയിന്റുവരെ മങ്ങിത്തുടങ്ങി. തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിന്റെ അസൗകര്യത്തിൽനിന്ന് പുതിയ കെട്ടിത്തിലേക്കു മാറാനുള്ള ഒരുക്കം നടത്തുന്നുമില്ല.











0 comments