ad
Deshabhimani

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ടാലന്റ് മീറ്റ്

cooperative bank

കേരള കോ-‑ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ടാലന്റ് മീറ്റ് സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 02:35 AM | 1 min read

ആലപ്പുഴ

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ആലപ്പുഴ ഫോം മിൽ ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ്‌ വി എസ് പുഷ്‍പരാജ് അധ്യക്ഷനായി. സെക്രട്ടറി മനു ദിവാകരൻ, സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ, പി വി കുഞ്ഞുമോൻ, എസ് പ്രിയ, കെ എസ് ജയപ്രകാശ്, ആർ ശ്രീകുമാർ, എം ആർ സുരേഷ്, ആർ ബിജു എന്നിവർ സംസാരിച്ചു. ശ്രീജിത്ത് പാന്നൂർ, മോട്ടിവേറ്റർ അഭിഷാദ് ഗുരുവായൂർ എന്നിവർ ക്ലാസെടുത്തു. ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡുകൾ, എസ്‍എസ്‍എൽസി, പ്ലസ് ടു, ബിരുദ പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെയും സർവീസിൽനിന്ന് വിരമിച്ച ബി ദിലീപ്, പുഷ്‍പ സുരേഷിനെയും ആർ നാസർ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home