വറുതിയുടെ നാളുകളിൽ തീരം കടലേറ്റഭീതിയിൽ...

തിരയടിച്ച് കയറുന്ന ബേപ്പൂർ പുലിമുട്ട് തീരം
സ്വന്തം ലേഖകൻ ഫറോക്ക് കാറ്റും മഴയും കനത്ത് തീരത്ത് കടലേറ്റം രൂക്ഷമാവുന്നു. പണിയില്ലാത്ത ഇൗ വറുതികാലത്ത് എങ്ങോട്ടുപോവുമെന്ന ആശങ്കയിലാണിപ്പോൾ തീരനിവാസികൾ. വേലിയേറ്റ സമയങ്ങളിൽ തിരമാലകൾ വീടുകൾക്ക് മുകളിലേക്ക് ഇരച്ചുകയറുകയാണ്. തീരത്തെ നിരവധി വീടുകൾ തകർച്ചാഭീഷണിയിലാണ്. കടലേറ്റം കൂടുതൽ ശക്തമായാൽ ഏതുനിമിഷവും വീടൊഴിയേണ്ടിവരുമെന്ന സ്ഥിതിയാണ്. കടൽഭിത്തിയുള്ള മേഖലകളിൽപോലും ഈ ഭിത്തികളും കടന്നാണ് കരയിലേക്ക് തിരയടിച്ചുകയറുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കോർപറേഷൻ പരിധിയിൽ ബേപ്പൂർ ഗോതീശ്വരം, മാറാട്, കടലുണ്ടി പഞ്ചായത്തിലെ ചാലിയം, കടുക്ക ബസാർ, കപ്പലങ്ങാടി, ബൈത്താനി, വാക്കടവ്, കടലുണ്ടിക്കടവ് എന്നീ തീരമേഖലകളിലെല്ലാം തിരയടി ശക്തമാണ്. ബേപ്പൂർ, കടലുണ്ടി തീരങ്ങളിലെ റോഡുകളും തകർച്ചാഭീഷണിയിലാണ്. ഇരുമേഖലകളിലും കഴിഞ്ഞ സർക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള കടൽ തീരസംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുന്നുണ്ട്. പലയിടങ്ങളിലും നേരത്തെ സ്ഥാപിച്ച സംരക്ഷണഭിത്തി തുടർച്ചയായ കടലേറ്റത്തിൽ താഴ്‌ന്നതും വീടുകളിലേക്ക് കടൽവെള്ളം കയറുന്നതിന് കാരണമായിട്ടുണ്ട്.











0 comments