തീരാതെ സിലിണ്ടര്‍ പ്രതിസന്ധി
ചായയ്ക്ക് പല വില

ആവിപറക്കുന്ന ചായയും രുചികരമായ പലഹാരങ്ങളും കോഴിക്കോടിന്റെ മുക്കിലും മൂലയിലും കിട്ടും.
സ്വന്തം ലേഖിക കോഴിക്കോട് ആവിപറക്കുന്ന ചായയും രുചികരമായ പലഹാരങ്ങളും കോഴിക്കോടിന്റെ മുക്കിലും മൂലയിലും കിട്ടും. ഓരോ കടയിലെയും രുചി വ്യത്യസ്തമെന്നപോലെ തന്നെയാണ് വിലയും. ഒരേ ചായയും കടിയുമാണെങ്കിലും തോന്നുംപടിയുള്ള വിലയാണ് നഗരത്തിലും നാട്ടിൻപുറത്തും ഉൾപ്പെടെ ഈടാക്കുന്നത്. പാചകവാതക പ്രതിസന്ധിയെ തുടര്‍ന്നാണ് അടുത്തിടെ ഹോട്ടലുകൾ വില വര്‍ധിപ്പിച്ചത്. എന്നാൽ, പുതുക്കിയ നിരക്കുകൾ പലതായതിനാൽ വില കേട്ടാൽ തന്നെ വയറ് നിറയും. 15മുതൽ 25 രൂപവരെയാണ് ചായയ്ക്ക് നഗരത്തിലെ വിവിധയിടങ്ങളിലെ വില. നേരത്തേ 12 രൂപയായിരുന്നത് സാധാരണ ഹോട്ടലുകൾ 15 രൂപയായി വര്‍ധിപ്പിച്ചപ്പോൾ പല "ചായ സ്പോട്ടു'കളും 20ന് മേലെ ഈടാക്കുന്നു. കട്ടൻ ചായയ്ക്ക് 12 രൂപയാണ്. അതേസമയം, കട്ടന് 20 വരെ വാങ്ങുന്ന കടകളുമുണ്ട്. കാപ്പിയ്ക്ക് 20 മുതൽ 35 രൂപ വരെയാണ് വില. പാലിനും പഞ്ചസാരയ്ക്കും ചായപ്പൊടിക്കുമെല്ലാം വില കൂടിയതും ഇതിന് കാരണമായി. ഓര്‍ഡിനറി ഹോട്ടലുകളിൽ ഭൂരിഭാഗം വെജ് പലഹാരങ്ങളുടെയും വില 15 ആയാണ് വര്‍ധിപ്പിച്ചത്. എന്നാൽ, ചെറിയ ചായക്കടകളിൽ വരെ നോൺവെജ് പലഹാരങ്ങൾക്ക് 30 മുതൽ 70 വരെ ഈടാക്കുന്നു. ഇറച്ചിപ്പത്തിരി, കടുക്ക നിറച്ചത്, ചട്ടിപ്പത്തിരി, പഫ്സ്, കട്-ലറ്റ്, ബൺ ചിക്കൻ, ബീഫ് സമൂസ, ബ്രഡ് പോക്കറ്റ് തുടങ്ങിയ പലഹാരങ്ങളോടാണ് ആളുകൾക്ക് പ്രിയം. വില ഇങ്ങനെ പോയാൽ പുറത്തുനിന്നുള്ള ചായകുടി നിര്‍ത്തേണ്ടിവരുമെന്ന സ്ഥിതിയിലാണ് പലരും. എന്നാൽ, ചിക്കൻ, കടുക്ക, മുട്ട തുടങ്ങിയയുടെ വിലവർധന പലഹാരങ്ങൾക്ക് വില കൂട്ടാൻ കാരണമായെന്ന് കച്ചവടക്കാര്‍ പറയുന്നു.











0 comments